
സുൽത്താൻ ബത്തേരി : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ മുന്നിൽ നഗ്നതാ പ്രദർശനം നടത്തിയ കേസിൽ യുവാവിന് രണ്ടു വർഷം തടവും 25,000 രൂപ പിഴയും ശിക്ഷ വിധിച്ചു. പുൽപ്പള്ളി റെയിൻബോ നഗർ പറോട്ടിയിൽ വീട്ടിൽ പി. എ. സുജിത്തിനെയാണ് (44) സുൽത്താൻ ബത്തേരി ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ജഡ്ജി കെ. ആർ. സുനിൽകുമാർ ശിക്ഷിച്ചത്.
2021 ഡിസംബറിലായിരുന്നു കേസിനാസ്പദമായ സംഭവം. പ്രതി കുട്ടിക്ക് മുന്നിൽ വെച്ച് നഗ്നതാ പ്രദർശനം നടത്തുകയായിരുന്നു.അന്നത്തെ പുൽപ്പള്ളി പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ കെ. എസ്. ജിതേഷാണ് കേസിൽ അന്വേഷണം പൂർത്തിയാക്കി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പ്രോസിക്യൂട്ടർ അഡ്വക്കറ്റ് ഓമന വർഗീസ് ഹാജരായി.