
തിരുവനന്തപുരം: വി.ഡി. സതീശൻ സർക്കാരിന്റെ നേതൃത്വത്തിൽ യു.ഡി.എഫ് അധികാരത്തിലെത്തിയ ശേഷമുള്ള ആദ്യ തദ്ദേശ ഉപതിരഞ്ഞെടുപ്പിൽ മുന്നണിക്ക് കനത്ത തിരിച്ചടി. രണ്ട് യു.ഡി.എഫ് എം.എ.എമാരുടെ പ്രതിനിധ്യ മണ്ഡലങ്ങളിലെ വാർഡുകളിലടക്കം മുന്നണി പരാജയം ഏറ്റുവാങ്ങി. സംസ്ഥാനത്താകെ മുന്നണിക്ക് 3 സീറ്റുകൾ നഷ്ടമായപ്പോൾ എൽ.ഡി.എഫ് മൂന്ന് സീറ്റുകളുടെ നേട്ടമുണ്ടാക്കി.
ഉപതിരഞ്ഞെടുപ്പിൽ നിലവിലുണ്ടായിരുന്ന 22 സീറ്റുകൾ 19 ആയി കുറഞ്ഞു. സർക്കാരിന്റെ കഴിഞ്ഞ നാല് മാസത്തെ ഭരണത്തിന്റെ വിലയിരുത്തലാകും ഉപതിരഞ്ഞെടുപ്പ് ഫലമെന്ന് യു.ഡി.എഫ് നേതാക്കൾ പ്രഖ്യാപിച്ചിരുന്നു. പ്രിയദർശിനി സൗജന്യ യാത്ര പദ്ധതി ഉൾപ്പെടെയുള്ള ഭരണനേട്ടങ്ങൾ മുൻനിർത്തി പ്രചാരണം നടത്തിയെങ്കിലും സിറ്റിംഗ് സീറ്റുകൾ പോകും വിജയിച്ച ഇടങ്ങളിൽ ഭൂരിപക്ഷം കുറയുകയും ചെയ്തു.ചങ്ങനാശ്ശേരി എം.എ.എ വിനു ജോബ് മുൻപ് പ്രതിനിധാനം ചെയ്തിരുന്ന ജില്ലാ പഞ്ചായത്ത് തൃക്കൊടിത്താനം ഡിവിഷൻ എൽ.ഡി.എഫ് തിരിച്ചുപിടിച്ചു.
സുമേഷ് അച്യുതൻ എം.എ.എയുടെ ചിറ്റൂർ മണ്ഡലത്തിലെ പരുത്തിക്കാവ് വാർഡിൽ ഒപ്പത്തിനൊപ്പമുള്ള പോരാട്ടത്തിനൊടുവിൽ നറുക്കെടുപ്പിലൂടെ യു.ഡി.എഫിന് സീറ്റ് നഷ്ടമായി.എം.എൽ.എ രമ്യാ ഹരിദാസും ജില്ലാ പഞ്ചായത്ത് അംഗവും തമ്മിലുണ്ടായ കയ്യാങ്കളി വിവാദമായ ചിറയിൻകീഴ് നിയോജക മണ്ഡലത്തിലെ അഞ്ചുതെങ്ങ് ബ്ലോക്ക് ഡിവിഷനിലും മംഗലപുരം പഞ്ചായത്തിലും കോൺഗ്രസ് പരാജയപ്പെട്ടു.മാനന്തവാടി എം.എൽ.എ ഉഷാ വിജയന്റെയും പേരാമ്പ്ര എം.എൽ.എ ഫാത്തിമ തെഹ്ലിയയുടെയും വാർഡുകളിൽ യു.ഡി.എഫ് വിജയിച്ചെങ്കിലും മുൻപത്തേക്കാൾ ഭൂരിപക്ഷം കുത്തനെ കുറഞ്ഞു.