Banner Ads

കെ.സി. വേണുഗോപാലിനെതിരായ സൈബർ ആക്രമണം: അന്വേഷണത്തിന് ഉത്തരവിട്ട് ആഭ്യന്തരമന്ത്രി

ആലപ്പുഴ: എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലിനെതിരായ സൈബർ ആക്രമണത്തിൽ പരാതി നൽകി രണ്ട് മാസത്തിന് ശേഷം പൊലീസ് അന്വേഷണത്തിലേക്ക്. കോൺഗ്രസ് നേതാവ് ജോൺസൺ എബ്രഹാം നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല അന്വേഷണത്തിന് ഉത്തരവിട്ടു. ഇതിന് പിന്നാലെ പരാതിക്കാരന്റെ മൊഴി പൊലീസ് രേഖപ്പെടുത്തി.

സമൂഹമാധ്യമങ്ങളിലൂടെ കെ.സി. വേണുഗോപാലിനെ ആസൂത്രിതമായി നിരന്തരം അധിക്ഷേപിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി മുൻപ് ഡിജിപിക്ക് നേരിട്ട് പരാതി നൽകിയിരുന്നെങ്കിലും രണ്ട് മാസമായി യാതൊരു നടപടിയും ഉണ്ടായിരുന്നില്ല. സൈബർ ആക്രമണം നടത്തിയ അക്കൗണ്ടുകളുടെ വിവരങ്ങൾ കൈമാറിയിട്ടും നടപടി വൈകിയതിനെ തുടർന്ന് പരാതിക്കാരൻ വീണ്ടും ആഭ്യന്തരമന്ത്രിയെ സമീപിക്കുകയായിരുന്നു. തുടർന്നാണ് കേസ് അന്വേഷിക്കാൻ സൈബർ സെൽ ഐജിയെ ആഭ്യന്തരമന്ത്രി ചുമതലപ്പെടുത്തിയത്.