Banner Ads

സംസ്കാരിക സ്ഥാപനങ്ങളിൽ പുതിയ ഭാരവാഹികൾ: സാഹിത്യ അക്കാദമി ചെയർമാനായി കൽപ്പറ്റ നാരായണൻ

തിരുവനന്തപുരം: സംസ്ഥാനത്തെ പ്രമുഖ സാംസ്കാരിക സ്ഥാപനങ്ങളിലെ പുതിയ ഭാരവാഹികളെ സർക്കാർ പ്രഖ്യാപിച്ചു. യുഡിഎഫ് സർക്കാർ അധികാരത്തിലെത്തി മൂന്ന് മാസം പിന്നിട്ടതിന് പിന്നാലെയാണ് സാംസ്കാരിക അക്കാദമികളിലും കോർപ്പറേഷനുകളിലും പുനഃസംഘടന നടത്തിയത്.

കേരള സാഹിത്യ അക്കാദമി, കേരള സംഗീത നാടക അക്കാദമി, കേരള ലളിതകലാ അക്കാദമി, കേരള ഫോക്‌ലോർ അക്കാദമി, കെഎസ്എഫ്ഡിസി, കേരള സാംസ്കാരിക പ്രവർത്തക ക്ഷേമനിധി ബോർഡ് തുടങ്ങിയ പ്രധാന സ്ഥാപനങ്ങളിലാണ് പുതിയ അധ്യക്ഷന്മാരെയും വൈസ് ചെയർമാന്മാരെയും സെക്രട്ടറിമാരെയും നിയമിച്ചത്.