Banner Ads

131 വില്ലേജുകളിൽ നിന്നും 98 ലേക്ക് ചുരുക്കണം: ജനവാസമേഖല ഒഴിവാക്കാൻ കേരളം; സമയപരിധി ഇന്ന് അവസാനിക്കും

തിരുവനന്തപുരം : പരിസ്ഥിതിലോല പ്രഖ്യാപനവുമായി ബന്ധപ്പെട്ട കരട് വിജ്ഞാപനത്തിൽ അഭിപ്രായങ്ങളും നിർദേശങ്ങളും അറിയിക്കാനുള്ള സമയം ഇന്ന് അവസാനിക്കും. ജനവാസമേഖലകളെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് സർക്കാർ കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന് കഴിഞ്ഞ ദിവസം റിപ്പോർട്ട് നൽകിയെങ്കിലും പരിഷ്കരിച്ച ഭൂപടം ഇതുവരെ പ്രസിദ്ധീകരിച്ചിട്ടില്ല.

കേന്ദ്രത്തിന്റെ കരട് വിജ്ഞാപനത്തിൽ സംസ്ഥാനത്തെ 131 വില്ലേജുകളിലായി 9993 ചതുരശ്ര കിലോമീറ്റർ പ്രദേശമാണ് പരിസ്ഥിതിലോല മേഖലയായി ഉൾപ്പെടുത്തിയിരുന്നത്. എന്നാൽ ജനവാസകേന്ദ്രങ്ങൾ ഒഴിവാക്കി 98 വില്ലേജുകളിലെ 8590.69 ചതുരശ്ര കിലോമീറ്ററായി ഇഎസ്എ ചുരുക്കണമെന്നാണ് സർക്കാരിന്റെ പ്രധാന ആവശ്യം.

അതേസമയം അഭിപ്രായങ്ങളും നിർദേശങ്ങളും സമർപ്പിക്കാനുള്ള സമയം നീട്ടി നൽകുമോ എന്ന കാര്യത്തിൽ കേന്ദ്ര സർക്കാരിന്റെ ഭാഗത്തുനിന്നും ഇതുവരെ വ്യക്തതയൊന്നും ഉണ്ടായിട്ടില്ല.