
തിരുവനന്തപുരം : തിരുവനന്തപുരം മൃഗശാല മാറ്റുമെന്ന നിലപാടിൽ ഉറച്ചുനിന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. മൃഗശാലക്ക് പകരം സ്ഥലത്ത് മാഡിസൺ സ്ക്വയർ മാതൃക വരുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. കേരള ട്രാവൽ മാർട്ട് ഉദ്ഘാടന വേദിയിലാണ് മുഖ്യമന്ത്രിയുടെ പ്രഖ്യാപനം.
മൃഗശാല നിലവിലെ സ്ഥാനത്ത് തുടരുന്നത് മൃഗങ്ങളോടുള്ള ക്രൂരതയാണെന്നും നഗരത്തോടു ചേർന്നുതന്നെയുള്ള വനാതിർത്തിയിലേക്ക് ഇത് മാറ്റുമെന്നും അദ്ദേഹം വ്യക്തമാക്കി. കൂടാതെ കൊച്ചിയിൽ ഓഷ്യനേറിയവും അന്താരാഷ്ട്ര മാരിടൈം മ്യൂസിയവും ആരംഭിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
അതേസമയം മുഖ്യമന്ത്രിയുടെ തീരുമാനത്തിനെതിരെ വിമർശനവുമായി പ്രതിപക്ഷമായ സിപിഐഎം രംഗത്തെത്തി. നീക്കത്തിന് പിന്നിൽ വാണിജ്യ ലക്ഷ്യങ്ങളാണെന്നും മുതലാളിമാർക്ക് ഭൂമി മറിച്ചുകൊടുക്കാനുള്ള ശ്രമമാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്നും വി കെ പ്രശാന്ത് എം എൽ എ ആരോപിച്ചു.
പദ്ധതിയുമായി മുന്നോട്ടുപോയാൽ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് സിപിഐഎം മുന്നറിയിപ്പ് നൽകി. എന്നാൽ മുഖ്യമന്ത്രിയുടെ നിർദേശത്തെ തിരുവനന്തപുരം മേയർ വി വി രാജേഷ് അനുകൂലിച്ചു.