
തിരുവനന്തപുരം : മുഖ്യമന്ത്രി വി ഡി സതീശനെതിരായ അധിക്ഷേപ കേസിൽ ഒന്നാം പ്രതിയായ റിപ്പോർട്ടർ ടിവി ഉടമ ആന്റോ അഗസ്റ്റിന്റെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ജില്ലാ സെഷൻസ് കോടതി മാറ്റി. കേസ് എറണാകുളത്തേക്ക് മാറ്റിയിട്ടുണ്ടെന്ന് പ്രതിഭാഗം കോടതിയെ അറിയിച്ചതിനെ തുടർന്നാണിത്.
ഇത് സംബന്ധിച്ച് പരിശോധന നടത്തിയ ശേഷമായിരിക്കും ജാമ്യാപേക്ഷയിൽ കോടതി തീരുമാനമെടുക്കുക. ആന്റോ അഗസ്റ്റിനെതിരെ തുടക്കത്തിൽ സൈബർ പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തിരുന്നത്. പിന്നീട് കേസിന്റെ തുടർനടപടികൾ കളമശ്ശേരി പൊലീസിന് കൈമാറുകയായിരുന്നു.