
മുക്കം : തോട്ടുമുക്കത്ത് വീടിനോട് ചേർന്നുള്ള കോഴിക്കൂട്ടിൽ കയറി കോഴികളെ വിഴുങ്ങിയ കൂറ്റൻ പെരുമ്പാമ്പിനെ പിടികൂടി. തോട്ടുമുക്കം പാമ്പോടൻ സൈതലവിയുടെ വീട്ടിലെ കോഴിക്കൂട്ടിലാണ് പാമ്പിനെ കണ്ടെത്തിയത്. നാലോളം കോഴികളെ കൊന്ന നിലയിലായിരുന്നു.
ഇതിലൊരു കോഴിയെ വിഴുങ്ങിയ അവസ്ഥയിലാണ് പെരുമ്പാമ്പിനെ വീട്ടുകാർ കാണുന്നത്. തുടർന്ന് മുക്കത്തെ സ്നേക് റെസ്ക്യൂ വളണ്ടിയറായ എം ബി നസീർ സ്ഥലത്തെത്തി പെരുമ്പാമ്പിനെ പിടികൂടുകയായിരുന്നു. പാമ്പിനെ താമരശ്ശേരി ഫോറസ്റ്റ് ഓഫീസിന് കൈമാറുമെന്ന് അധികൃതർ അറിയിച്ചു.