Banner Ads

സാമ്പത്തിക ക്രമക്കേട്; അഡീഷണൽ ലേബർ കമ്മീഷണർക്ക് സസ്പെൻഷൻ

തിരുവനന്തപുരം : തൊഴിൽ വകുപ്പ് അഡീഷണൽ ലേബർ കമ്മീഷണർ കെ ശ്രീലാലിനെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തു. സാമ്പത്തിക ക്രമക്കേടുകൾ നടത്തിയെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് സർക്കാർ നടപടി.

കേരള കർഷക തൊഴിലാളി ക്ഷേമനിധി ബോർഡ് സിഇഒ കൂടിയാണ് ശ്രീലാൽ. സിഇഒ ആയിരിക്കെ ചിയാക്കിലേക്ക് ഔദ്യോഗിക മൊബൈൽ ഫോണുകൾ വാങ്ങിയതിലും യാത്രബത്തയും മറ്റ് ചെലവുകളും അനധികൃതമായി കൈപ്പറ്റിയതിലും ഇയാൾക്കെതിരെ പരാതികൾ ഉയർന്നിരുന്നു.

ഇതിൽ നടത്തിയ അന്വേഷണത്തിലാണ് ക്രമക്കേട് സ്ഥിരീകരിച്ചത്. തൊഴിൽ വകുപ്പിൽ ലേബർ കമ്മീഷണർ കഴിഞ്ഞാൽ ഏറ്റവും ഉയർന്ന ഔദ്യോഗിക പദവിയാണ് അഡീഷണൽ ലേബർ കമ്മീഷണറുടേത്.