
തിരുവനന്തപുരം : എൽഡിഎഫ് സർക്കാരിന്റെ കാലത്ത് പൊലീസ് ഫണ്ട് ഉപയോഗിച്ച് വാടകയ്‌ക്കെടുത്ത ഹെലികോപ്റ്ററിന്റെ മൂന്ന് വർഷത്തെ കരാർ കാലാവധി നാളെ അവസാനിക്കും. കരാർ നീട്ടണമെന്ന് ഡിജിപി മൂന്ന് മാസം മുമ്പ് ശുപാർശ നൽകിയിരുന്നെങ്കിലും സർക്കാർ ഇതുവരെ അന്തിമ തീരുമാനമെടുത്തിട്ടില്ല.
പ്രതിമാസം 25 മണിക്കൂർ പറക്കാൻ 80 ലക്ഷം രൂപയാണ് ചെലവ്. അധികമായി പറക്കുന്ന ഓരോ മണിക്കൂറിനും 90000 രൂപ വീതം നൽകണം. മുൻപ് പ്രതിപക്ഷത്തായിരുന്നപ്പോൾ ഹെലികോപ്റ്റർ വാടകയെ ധൂർത്ത് എന്ന് വിമർശിച്ചിരുന്ന അന്നത്തെ പ്രതിപക്ഷ നേതാവും നിലവിലെ മുഖ്യമന്ത്രിയുമായ വിഡി സതീശൻ വിഷയത്തിൽ എന്ത് നിലപാട് സ്വീകരിക്കുമെന്നാണ് രാഷ്ട്രീയ ലോകം ഉറ്റുനോക്കുന്നത്.
കരാർ പുതുക്കുന്നതിന് പകരം വീണ്ടും ടെൻഡർ വിളിച്ചാൽ ചെലവ് ഇനിയും ഉയർന്നേക്കും. ആവശ്യാനുസരണം മാത്രം ഹെലികോപ്റ്റർ സേവനങ്ങൾ വാടകയ്ക്ക് എടുത്താൽ മതിയെന്ന നിർദേശവും പരിഗണനയിലുണ്ട്.