Banner Ads

പിണറായിക്കെതിരായ ഇഡി ശുപാർശ; അഴിമതിക്കാരെ വെറുതെ വിടില്ലെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല

തിരുവനന്തപുരം : പിണറായി വിജയനെതിരെ ഇഡി നൽകിയ ശുപാർശയിൽ നിലപാട് വ്യക്തമാക്കി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. അഴിമതിയുടെ ഭാഗമായ ഒരാളെപ്പോലും വെറുതെ വിടില്ലെന്നും വിഷയത്തിൽ അഴിമതി നിരോധന നിയമപ്രകാരം നിയമോപദേശം തേടിയിട്ടുണ്ടെന്നും രമേശ് ചെന്നിത്തല പറഞ്ഞു. ഇന്ത്യ ടുഡേ കോൺക്ലേവിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

നിയമോപദേശം ലഭിച്ചയുടൻ തുടർനടപടികൾ സ്വീകരിക്കും. കഴിഞ്ഞ പത്ത് വർഷമായി ബിജെപിയും സിപിഎമ്മും തമ്മിൽ സഹകരണത്തിലായിരുന്നുവെന്ന് രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി. ഈ കാലയളവിൽ ഒരു കേന്ദ്ര ഏജൻസിയും എൽഡിഎഫ് സർക്കാരിലെ ഒരു മന്ത്രിക്കെതിരെ പോലും നടപടിയെടുക്കാൻ തയാറായില്ലെന്നും ആഭ്യന്തര മന്ത്രി ചൂണ്ടിക്കാട്ടി.