Banner Ads

സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷം; നിയന്ത്രണം കടുപ്പിച്ച് കെഎസ്ഇബി

തിരുവനന്തപുരം : സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി അതീവ ഗുരുതരമായി തുടരുന്നു. ഇന്നലെ രാത്രിയിലും വിവിധ പ്രദേശങ്ങളിൽ കടുത്ത നിയന്ത്രണമേർപ്പെടുത്തി. പ്രതിസന്ധി പരിഹരിക്കാൻ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വൈദ്യുതി എത്തിക്കാനുള്ള കെഎസ്ഇബി ശ്രമങ്ങൾ പുരോഗമിക്കുകയാണ്.

കെഎസ്ഇബി ചെയർമാൻ ഇന്ന് മുംബൈ ന്യൂക്ലിയർ പവർ കോർപ്പറേഷൻ മേധാവിയുമായി ചർച്ച നടത്തും. വൈദ്യുതി ക്ഷാമം രാജ്യവ്യാപകമാണെന്നും പ്രതിസന്ധി പരിഹരിക്കാനുള്ള ചർച്ചകളിൽ പുരോഗതിയുണ്ടെന്നും വൈദ്യുതി മന്ത്രി സണ്ണി ജോസഫ് പ്രതികരിച്ചു.

ചിലയിടങ്ങളിൽ ട്രാൻസ്ഫോർമറുകളുടെ ഫ്യൂസ് ഊരുന്നത് സാമൂഹ്യവിരുദ്ധർ മനപ്പൂർവ്വം ചെയ്യുന്നതാണെന്ന് മന്ത്രി വ്യക്തമാക്കി. ഇത്തരക്കാർക്കെതിരെ കർശന നിയമനടപടി സ്വീകരിക്കും.