Banner Ads

കൊയിലാണ്ടിയിൽ സഹോദരങ്ങൾ തമ്മിൽ തർക്കം: ജ്യേഷ്ഠന്റെ നെഞ്ചിൽ അനുജൻ കത്രിക കുത്തിയിറക്കി; പരിക്ക് ഗുരുതരം

കോഴിക്കോട് : കൊയിലാണ്ടിക്കടുത്ത് കുറവങ്ങാടിൽ സഹോദരങ്ങൾ തമ്മിലുണ്ടായ വാക്കുതർക്കത്തിനൊടുവിൽ ജ്യേഷ്ഠന് അനുജന്റെ ക്രൂരമർദ്ദനം. തർക്കത്തിനിടെ അനുജൻ കത്രിക കൊണ്ട് നെഞ്ചിൽ കുത്തിപ്പരിക്കേൽപ്പിച്ച കുറുവങ്ങാട് സ്വദേശി അഫ്സീറിന് (39) ഗുരുതരമായി പരിക്കേറ്റു. ചൊവ്വാഴ്ച രാത്രി 11 മണിയോടെയാണ് സംഭവം.

കുടുംബവഴക്കിനെ തുടർന്നുണ്ടായ തർക്കത്തിനിടെ അനുജൻ അഫ്സീറിന്റെ നെഞ്ചിലേക്ക് കത്രിക കുത്തിയിറക്കുകയായിരുന്നു. നെഞ്ചിൽ കത്രിക തറച്ച നിലയിലാണ് അഫ്സീറിനെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്ന് ശസ്ത്രക്രിയക്കായി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ കൊയിലാണ്ടി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.