Banner Ads

വീട്ടുവരാന്തയിൽ പത്രം വായിച്ചിരിക്കെ കാട്ടുപന്നി പാഞ്ഞടുത്തു; മധ്യവയസ്കന് ഗുരുതര പരിക്ക്

കോഴിക്കോട് : താമരശ്ശേരിയിൽ വീടിന്റെ വരാന്തയിൽ പത്രം വായിച്ചുകൊണ്ടിരുന്ന മധ്യവയസ്കന് നേരെ കാട്ടുപന്നിയുടെ ആക്രമണം. വെട്ടൊഴിഞ്ഞ തോട്ടം സ്വദേശി എം കെ അബ്ദുൾ ഖാദറിനാണ് (59) പരിക്കേറ്റത്. ഇന്ന് രാവിലെ ഏഴുമണിയോടെയായിരുന്നു സംഭവം.

വീട്ടുവരാന്തയിൽ ഇരിക്കുകയായിരുന്ന അബ്ദുൾ ഖാദറിന് നേരെ അപ്രതീക്ഷിതമായി കുതിച്ചെത്തിയ കാട്ടുപന്നി ആക്രമണം നടത്തുകയായിരുന്നു. അബ്ദുൾ ഖാദറിനെ ഉടൻ തന്നെ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രദേശത്ത് കാട്ടുപന്നി ശല്യം രൂക്ഷമാണെന്നും അടിയന്തര പരിഹാരം വേണമെന്നും നാട്ടുകാർ ആരോപിച്ചു.