Banner Ads

പി എസ് സി റാങ്ക് ലിസ്റ്റ് കാലാവധി നീട്ടൽ: സർക്കാരിന് നിയമക്കുരുക്ക്; മുഖ്യമന്ത്രിയുടെ പ്രഖ്യാപനം തള്ളാൻ പി എസ് സി

തിരുവനന്തപുരം : പി എസ് സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടുന്ന കാര്യത്തിൽ ഉദ്യോഗാർത്ഥികളെ സർക്കാർ വഞ്ചിച്ചതായി ആക്ഷേപം. പൊതുവിദ്യാഭ്യാസ വകുപ്പിലെ 18 റാങ്ക് ലിസ്റ്റുകൾ മാത്രം നീട്ടിനൽകണമെന്ന സർക്കാരിന്റെ ശുപാർശ നിയമപ്രശ്നങ്ങൾ കാരണം പി എസ് സി തള്ളും.

പോരായ്മകൾ പരിഹരിച്ച് പുതുക്കിയ ശുപാർശ നൽകാൻ സർക്കാർ തയ്യാറാകാത്തതാണ് പ്രതിസന്ധിക്ക് കാരണം. 18 അധ്യാപക റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടുമെന്ന് മുൻപ് മുഖ്യമന്ത്രി പ്രഖ്യാപിച്ചിരുന്നു.

എന്നാൽ നിലവിലെ പി എസ് സി ചട്ടങ്ങൾ പ്രകാരം ഒരേ കാലയളവിൽ കാലാവധി അവസാനിക്കുന്ന പട്ടികകളിൽ ചിലതിന് മാത്രം വേർതിരിച്ച് കാലാവധി നീട്ടി നൽകാൻ നിയമസാധുതയില്ല.

കാലാവധി നീട്ടുകയാണെങ്കിൽ ആ കാലയളവിൽ അവസാനിക്കുന്ന എല്ലാ റാങ്ക് പട്ടികകളും ഒരുപോലെ നീട്ടണമെന്നാണ് ചട്ടം. ഈ വിവരങ്ങൾ മറച്ചുവെച്ചുകൊണ്ടായിരുന്നു മുഖ്യമന്ത്രിയുടെ മുൻ പ്രഖ്യാപനം.