Banner Ads

പി എസ് സി ആസൂത്രണ ബോർഡ് പരീക്ഷാ തട്ടിപ്പ്; ചെയർമാനടക്കമുള്ള കൂടുതൽ അംഗങ്ങളെ ചോദ്യം ചെയ്യാൻ ക്രൈംബ്രാഞ്ച്

തിരുവനന്തപുരം : ആസൂത്രണ ബോർഡ് പരീക്ഷാ തട്ടിപ്പ് കേസിൽ പി എസ് സിയിലെ കൂടുതൽ അംഗങ്ങളെ ചോദ്യം ചെയ്യാനൊരുങ്ങി ക്രൈംബ്രാഞ്ച്. ചെയർമാൻ ഉൾപ്പെടെയുള്ളവർക്ക് ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവിശ്യപ്പെട്ട് നോട്ടീസ് നൽകും.

ഇതിനകം നാല് പി എസ് സി അംഗങ്ങൾക്ക് നോട്ടീസ് അയച്ചിട്ടുണ്ട്. അതേസമയം ചോദ്യം ചെയ്യലിനായി ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് ഹാജരാകണമെന്ന നിർദേശത്തെ പി എസ് സി എതിർത്തു. കമ്മീഷൻ ആസ്ഥാനത്തെത്തി മൊഴിയെടുക്കാമെന്നാണ് പി എസ് സിയുടെ നിലപാട്.

എന്നാൽ സാക്ഷികളെയോ പ്രതികളെയോ ചോദ്യം ചെയ്യേണ്ട സ്ഥലം നിശ്ചയിക്കുന്നത് അന്വേഷണ സംഘത്തിന്റെ വിവേചനാധികാരമാണെന്ന് ക്രൈംബ്രാഞ്ച് വ്യക്തമാക്കി. പി എസ് സി മുന്നോട്ടുവെച്ച ആവിശ്യത്തിൽ ക്രൈംബ്രാഞ്ച് ഇതുവരെ അനുകൂല നിലപാട് സ്വീകരിച്ചിട്ടില്ല.