
ക്ഷേത്രത്തിൽ ആചാരലംഘനം നടത്തിയ 2 ഓതിക്കൻമാരെ 6 മാസത്തേക്ക് സസ്പെൻഡ് ചെയ്തു. ക്ഷേത്രത്തിൽ പുണ്യാഹം നടത്തിയതിന്റെ ചെലവിലേക്കായി പിഴ ഈടാക്കാനും തീരുമാനമായിട്ടുണ്ട്….പുന്നത്തൂർ കോവിലകം പുതുക്കിപ്പണിയുന്നതിന് 6.40 കോടിയുടെ പദ്ധതിക്കും, വെങ്ങാട് ഗോശാല നവീകരണത്തിന് 70 കോടിയുടെ പദ്ധതിക്കും സർക്കാർ ഭരണാനുമതി ലഭിച്ചു…
ചിങ്ങമാസത്തിലെ അവസാന ഞായറാഴ്ചയായ സെപ്റ്റംബർ 13-ന് ഗുരുവായൂരിൽ 409 വിവാഹങ്ങളാണ് ശീട്ടാക്കിയിട്ടുള്ളത്. വൻ തിരക്ക് പ്രതീക്ഷിക്കുന്നതിനാൽ പ്രത്യേക ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നുതിരക്ക് ഒഴിവാക്കാൻ പുലർച്ചെ 4 മണി മുതൽ തന്നെ വിവാഹങ്ങൾ ആരംഭിക്കും.മണ്ഡപങ്ങൾ താലികെട്ടിനായി കിഴക്കേ നടയിൽ 6 മണ്ഡപങ്ങൾ സജ്ജമാക്കും. ചടങ്ങുകൾക്കായി കൂടുതൽ ക്ഷേത്ര കോയ്മാരെയും മംഗള വാദ്യസംഘത്തെയും നിയോഗിക്കും….
വരൻ വധുക്കളടങ്ങുന്ന സംഘം മേൽപ്പത്തൂർ ആഡിറ്റോറിയത്തിന് തെക്കുള്ള പുതിയ നടപ്പന്തലിലെ കൗണ്ടറിൽ നിന്ന് ആദ്യം ടോക്കൺ വാങ്ങണം.
വധുവരന്മാർക്കൊപ്പം ഫോട്ടോഗ്രാഫർമാർ ഉൾപ്പെടെ പരമാവധി 24 പേർക്ക് മാത്രമേ മണ്ഡപത്തിന് സമീപം പ്രവേശനം അനുവദിക്കൂ. വിവാഹ ശേഷം സംഘം തെക്കേ നടവഴി മാത്രം പുറത്തിറങ്ങണം കിഴക്കേ നടവഴി മടങ്ങാൻ അനുവദിക്കില്ല…
സുഗമമായ ദർശനത്തിനായി ക്ഷേത്രത്തിൽ പ്രദക്ഷിണം, അടിപ്രദക്ഷിണം, ശയനപ്രദക്ഷിണം എന്നിവ അനുവദിക്കില്ല.ഗതാഗതവും പാര്‍ക്കിംഗും: ക്ഷേത്രം കിഴക്കേ നട പൂർണ്ണമായും വൺവേ ആക്കും. ഇന്നർ റിംഗ്, ഔട്ടർ റിംഗ് റോഡുകളിൽ വാഹന പാർക്കിംഗ് കർശനമായി നിരോധിച്ചിരിക്കുന്നു. ദേവസ്വം ശ്രീകൃഷ്ണ എച്ച്.എസ്.എസ്, ഇംഗ്ലീഷ് മീഡിയം സ്കൂൾ മൈതാനങ്ങളിൽ വാഹനങ്ങൾ പാർക്ക് ചെയ്യാം.ക്ഷേത്രത്തിനകത്തും പുറത്തും സി.സി.ടി.വി നിരീക്ഷണം 24 മണിക്കൂറും ശക്തമാക്കിയിട്ടുണ്ട്. സുരക്ഷയ്ക്കായി കൂടുതൽ പോലീസിനെയും മഫ്റ്റിയിലുള്ള ഉദ്യോഗസ്ഥരെയും വിന്യസിക്കും…
സിന്ധു രാജീവ്