Banner Ads

കോട്ടയത്ത് കടുത്ത വേനൽച്ചൂട്: താപനില 35 ഡിഗ്രിയിലേക്ക്, കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്

കോട്ടയം: ജില്ലയിൽ പകൽ സമയങ്ങളിൽ കടുത്ത ചൂട് തുടരുന്നു. വരും ദിവസങ്ങളിൽ ഉയർന്ന താപനില 35 ഡിഗ്രി സെൽഷ്യസ് വരെ ഉയരാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. കഴിഞ്ഞ ദിവസം ജില്ലയിൽ 34.6 ഡിഗ്രി സെൽഷ്യസ് ചൂടാണ് രേഖപ്പെടുത്തിയത്. ഇത് സാധാരണയേക്കാൾ 3.8 ഡിഗ്രി സെൽഷ്യസ് കൂടുതലാണ്.

രാവിലെ ഒൻപത് മണി മുതൽ വൈകിട്ട് മൂന്ന് മണി വരെ കടുത്ത വെയിലാണ് അനുഭവപ്പെടുന്നത്. ചൂട് ക്രമാതീതമായി ഉയർന്നതോടെ വഴിയാത്രക്കാരും നിർമ്മാണ തൊഴിലാളികളും അടക്കമുള്ളവർ വലിയ ബുദ്ധിമുട്ടിലാണ്. വരും ദിവസങ്ങളിലും ഉയർന്ന താപനില തുടരാൻ സാധ്യതയുള്ളതിനാൽ സൂര്യാഘാതം, നിർജലീകരണം എന്നിവ ഒഴിവാക്കാൻ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചു.