
കൊല്ലം : പുനലൂർ താലൂക്ക് ആശുപത്രിയിൽ പ്രസവത്തിനിടെ നവജാതശിശു മരിച്ചു. പുനലൂർ സ്വദേശികളായ അനൂപ്-ശ്രുതി ദമ്പതികളുടെ കുഞ്ഞാണ് ഇന്ന് പുലർച്ചെയോടെ മരിച്ചത്. സംഭവത്തിന് പിന്നാലെ പ്രതിഷേധവുമായി ബന്ധുക്കളും കുടുംബവും രംഗത്തെത്തി.
ആശുപത്രി ജീവനക്കാരുടെ ഭാഗത്തുനിന്നുണ്ടായ ചികിത്സാപ്പിഴവാണ് കുഞ്ഞിന്റെ മരണത്തിന് കാരണമെന്ന് ബന്ധുക്കൾ ആരോപിച്ചു. എന്നാൽ മരണകാരണം ചികിത്സാ പിഴവല്ലെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കി.