Banner Ads

ടേക്ക് ഓഫിന് പിന്നാലെ സാങ്കേതിക തകരാർ: ലണ്ടൻ വിമാനം ബംഗളൂരുവിൽ അടിയന്തരമായി തിരിച്ചിറക്കി

ബംഗളൂരു : ടേക്ക് ഓഫിന് പിന്നാലെ സാങ്കേതിക തകരാർ കണ്ടെത്തിയതിനെ തുടർന്ന് ബംഗളൂരുവിൽ നിന്നും ലണ്ടനിലേക്ക് പുറപ്പെട്ട വിമാനം അടിയന്തരമായി തിരിച്ചിറക്കി. ബംഗളൂരു കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും ഉയർന്ന വെർജിൻ അറ്റ്ലാന്റിക് എയർലൈൻസിന്റെ വിമാനമാണ് തിരിച്ചിറക്കിയത്. വിമാനം ടേക്ക് ഓഫ് ചെയ്ത ഉടൻ സാങ്കേതിക തകരാർ പൈലറ്റിന്റെ ശ്രദ്ധയിൽപ്പെടുകയായിരുന്നു.

തുടർന്ന് അരമണിക്കൂറോളം ആകാശത്ത് വട്ടമിട്ട ശേഷം വിമാനം നിലത്തിറക്കുകയായിരുന്നു. 270 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്. യാത്രക്കാരും ജീവനക്കാരും സുരക്ഷിതരാണെന്ന് വിമാനത്താവള അധികൃതർ അറിയിച്ചു. യാത്രക്കാർക്കായി ബദൽ സംവിധാനങ്ങൾ ഒരുക്കിവരികയാണെന്ന് എയർലൈൻസ് വ്യക്തമാക്കി.