Banner Ads

കായികമേള വേദി മാറ്റം അറിഞ്ഞില്ല; ഉദ്യോഗസ്ഥരെ പഴിചാരി വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ

കോഴിക്കോട് : സംസ്ഥാന സ്‌കൂൾ കായികമേളയുടെ വേദി കണ്ണൂരിൽ നിന്ന് കോഴിക്കോട്ടേക്ക് മാറ്റിയതുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ വകുപ്പ് ഉദ്യോഗസ്ഥരെ പഴിചാരി വിദ്യാഭ്യാസ വകുപ്പ് മന്ത്രി എൻ ഷംസുദ്ദീൻ. കായികമേള കണ്ണൂരിൽ നടത്താൻ തീരുമാനിച്ചിരുന്നുവെന്ന കാര്യം വകുപ്പ് തലത്തിൽ നിന്ന് തന്നെ അറിയിച്ചിരുന്നില്ലെന്ന് മന്ത്രി പറഞ്ഞു.

കണ്ണൂരിലാണ് മേള സംഘടിപ്പിക്കുന്നതെന്ന വിവരം താൻ അറിഞ്ഞിരുന്നില്ലെന്നും ഉദ്യോഗസ്ഥർ ഇക്കാര്യം തന്റെ ശ്രദ്ധയിൽപ്പെടുത്തിയിട്ടില്ലെന്നുമാണ് മന്ത്രിയുടെ വിശദീകരണം. ഒക്ടോബർ 24 മുതൽ 29 വരെയാണ് ഇത്തവണത്തെ സംസ്ഥാന സ്‌കൂൾ കായികമേള അരങ്ങേറുന്നത്. കോഴിക്കോട് എൻഐടി ഗ്രൗണ്ടാണ് വേദിയായി നിശ്ചയിച്ചിരിക്കുന്നത്. നേരത്തെ കണ്ണൂരിൽ നടത്താൻ തീരുമാനിച്ചിരുന്ന കായികമേള പിന്നീട് കോഴിക്കോട്ടേക്ക് മാറ്റുകയായിരുന്നു.