Banner Ads

ഡാൻസ് ക്ലാസിൽ പോകാൻ ഭക്ഷണം ഉണ്ടാക്കിയില്ല; മഹാരാഷ്ട്രയിൽ ഭാര്യയെ ഭർത്താവ് അടിച്ചു കൊലപ്പെടുത്തി

നാഗ്പൂർ : ഭക്ഷണം പാകം ചെയ്യാൻ വിസമ്മതിച്ചതിനെ തുടർന്ന് ഭാര്യയെ ഭർത്താവ് മർദ്ദിച്ച് കൊലപ്പെടുത്തി. മഹാരാഷ്ട്രയിലെ നാഗ്പൂരിലാണ് സംഭവം. കൽമന സ്വദേശിനി യാമിനി കൃഷ്ണ ലാൽ യാദവ് (38) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഭർത്താവ് കൃഷ്ണ ലാൽ യാദവിനെ (41) പോലീസ് അറസ്റ്റ് ചെയ്തു.

തനിക്ക് ഡാൻസ് ക്ലാസിൽ പോകാനുണ്ടെന്നും അതിനാൽ ഭക്ഷണം പാചകം ചെയ്യാൻ കഴിയില്ലെന്നും യാമിനി ഭർത്താവിനോട് പറഞ്ഞിരുന്നു. ഇതിൽ പ്രകോപിതനായ കൃഷ്ണ ലാൽ യാദവ് മദ്യലഹരിയിലെത്തി യുവതിയുമായി വഴക്കിടുകയും ക്രൂരമായി മർദ്ദിക്കുകയുമായിരുന്നു.

ഗുരുതരമായി പരിക്കേറ്റ യാമിനി സംഭവസ്ഥലത്തുതന്നെ മരിച്ചു. ക്രൂരമായ മർദ്ദനമേറ്റാണ് യുവതി കൊല്ലപ്പെട്ടതെന്ന് പോലീസ് സ്ഥിരീകരിച്ചു.