
തിരുവനന്തപുരം: സംസ്ഥാനത്ത് ലഹരിമരുന്ന് മാഫിയകൾക്കെതിരെയുള്ള നടപടികൾ കൂടുതൽ ശക്തമാക്കുന്നതിന്റെ ഭാഗമായി ‘ഓപ്പറേഷൻ തൂഫാൻ’ രണ്ടാം ഘട്ടത്തിന് ഇന്ന് തുടക്കമാകും. ലഹരി കടത്തിനെക്കുറിച്ചുള്ള വിവരങ്ങൾ പൊതുജനങ്ങൾക്ക് നേരിട്ടും രഹസ്യമായും പോലീസിന് കൈമാറാൻ പ്രത്യേക സൗകര്യമൊരുക്കിയാണ് രണ്ടാം ഘട്ട പ്രവർത്തനം ഏകോപിപ്പിക്കുന്നത്.
ലഹരി ഉപയോഗത്തിന് ഇരയാകുന്നവരെ കുറ്റവാളികളായി കാണാതെ, ചികിത്സയും കൃത്യമായ പുനരധിവാസവും ഉറപ്പാക്കുന്ന ‘തൂഫാൻ കെയർ’ പദ്ധതി കൂടുതൽ ഊർജ്ജിതമാക്കും. ലഹരിവലയിൽ അകപ്പെട്ടവർക്ക് സാധാരണ ജീവിതത്തിലേക്ക് മടങ്ങിവരാൻ കൗൺസിലിംഗും മെഡിക്കൽ സഹായവും ലഭ്യമാക്കാൻ ഇതിലൂടെ ലക്ഷ്യമിടുന്നു.