Banner Ads

തൃശൂരിൽ സ്‌കൂൾ കെട്ടിടവും സ്റ്റേജും തകർന്നു വീണു; അവധിയായതിനാൽ ഒഴിവായത് വൻ ദുരന്തം

തൃശൂർ : കോടശ്ശേരി പഞ്ചായത്തിലെ ചായ്പൻകുഴി സർക്കാർ യു പി സ്‌കൂൾ കെട്ടിടം തകർന്നുവീണു. സ്‌കൂൾ കെട്ടിടത്തിന്റെ ഒരു ഭാഗവും ഓപ്പൺ സ്റ്റേജും പൂർണ്ണമായും തകർന്നു വീണിട്ടുണ്ട്. ശ്രീകൃഷ്ണ ജയന്തി പ്രമാണിച്ച് സ്‌കൂളിന് അവധിയായിരുന്നതിനാൽ വലിയൊരു അപകടം ഒഴിവായി.

മലയോര ഹൈവേയുടെ നിർമ്മാണത്തിനായി റോഡ് പൊളിച്ചിട്ട ഭാഗത്തെ സംരക്ഷണ മതിലാണ് ആദ്യം ഇടിഞ്ഞു വീണത്. ഇതിന്റെ ആഘാതത്തിലാണ് തൊട്ടടുത്തുള്ള കെട്ടിടഭാഗവും നിലംപൊത്തിയത്.