
തിരുവനന്തപുരം : രാജ്യത്തുടനീളം ശ്രീകൃഷ്ണ ജയന്തി ആഘോഷിക്കുന്ന വേളയിൽ ആശംസാസന്ദേശവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. പ്രതിസന്ധികളെ നേരിടാനുള്ള ധൈര്യവും കർത്തവ്യബോധത്തോടെ മുന്നോട്ടുപോകാനുള്ള പ്രചോദനവും നന്മയ്ക്കായി നിലകൊള്ളാനുള്ള ആത്മവിശ്വാസവും ആ സങ്കൽപ്പത്തിൽനിന്ന് നമുക്ക് ഉൾക്കൊള്ളാനാകട്ടെയെന്ന് അദ്ദേഹം ആശംസിച്ചു.
അനീതിക്കും അധർമ്മത്തിനുമെതിരെ ഉറച്ചുനിൽക്കാനും ദുരിതമനുഭവിക്കുന്നവർക്ക് കൈത്താങ്ങാകാനും ഈ ദിനം പ്രചോദനമാകണം. മനുഷ്യർക്കിടയിലെ സ്നേഹവും സാഹോദര്യവും ദൃഢമാക്കാൻ ശ്രീകൃഷ്ണ ജയന്തി ആഘോഷങ്ങൾക്ക് സാധിക്കട്ടെ.
സ്നേഹവും സന്തോഷവും സമത്വവും നിറഞ്ഞ ഒരു നല്ല സമൂഹത്തെ കെട്ടിപ്പടുക്കാനുള്ള സന്ദേശമായി ഈ ശ്രീകൃഷ്ണ ജയന്തി മാറട്ടെയെന്നും പിണറായി വിജയൻ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.