Banner Ads

വ്യക്തിസ്വാതന്ത്ര്യം എല്ലാവർക്കും സമം; കാന്തപുരത്തിന്റെ പരാമർശത്തിൽ പ്രതികരിച്ച് ബൃന്ദ കാരാട്ട്

ദില്ലി : കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാരുടെ സ്ത്രീവിരുദ്ധ പരാമർശത്തിനെതിരെ വിമർശനവുമായി സിപിഐഎം പൊളിറ്റ് ബ്യൂറോ അംഗം ബൃന്ദ കാരാട്ട്. കാന്തപുരത്തിന്റെ പ്രസ്താവന ഒരു തരത്തിലും അംഗീകരിക്കാൻ കഴിയുന്നതല്ലെന്നും ഭരണഘടന നൽകുന്ന അവകാശങ്ങൾക്ക് മുകളിലല്ല മതശാസനകളെന്നും ബൃന്ദ കാരാട്ട് പറഞ്ഞു.

പ്രസ്താവന സ്വന്തം സമുദായത്തിലെ മതവിശ്വാസികളോട് മാത്രമുള്ളതാണെന്ന കാന്തപുരം വിഭാഗം നേതാക്കളുടെ ന്യായീകരണവും ബൃന്ദ കാരാട്ട് തള്ളി. വ്യക്തിസ്വാതന്ത്ര്യവും ഭരണഘടനാ അവകാശങ്ങളും എല്ലാവർക്കും ഒരുപോലെ ബാധകമാണ്. വിവാഹത്തിന് മുൻപ് എച്ച്ഐവി പരിശോധന നടത്തണമെന്ന ക്രൈസ്തവ പുരോഹിതന്റെ പ്രസ്താവനയും അംഗീകരിക്കാൻ ആകില്ലെന്ന് ബൃന്ദ കാരാട്ട് കൂട്ടിച്ചേർത്തു.