
കോഴിക്കോട് : സംസ്ഥാനത്ത് സവാള വില കുതിച്ചുയരുന്നു. ഓണക്കാലത്ത് ഉയർന്ന വില ഓണം കഴിഞ്ഞിട്ടും കുറയുന്നില്ല. ചില്ലറ വിപണിയിൽ സവാളയുടെ വില കിലോയ്ക്ക് 80 രൂപ കടന്നു.
സവാള ഉത്പാദിപ്പിക്കുന്ന അയൽ സംസ്ഥാനങ്ങളിലുണ്ടായ കാലാവസ്ഥാ വ്യതിയാനങ്ങളും പ്രതികൂല സാഹചര്യങ്ങളുമാണ് വില വർധനവിന് കാരണമായി വ്യാപാരികൾ പറയുന്നത്. അതേസമയം, കോഴിക്കോട് പാളയം മാർക്കറ്റിൽ 50 രൂപ മുതൽ 55 രൂപ വരെയാണ് സവാളയുടെ ഇന്നത്തെ വില.