Banner Ads

മെഡിക്കൽ കോളേജ് ഹോസ്റ്റലുകളിൽ മിന്നൽ പരിശോധന: പഴകിയ ഭക്ഷണവും പാലും പിടിച്ചെടുത്തു; അഞ്ച് സ്ഥാപനങ്ങൾക്ക് നോട്ടീസ്

ബംഗളൂരു : കർണാടകയിലെ അഞ്ച് മെഡിക്കൽ കോളേജ് ഹോസ്റ്റലുകളിൽ നിന്ന് പഴകിയതും കാലാവധി കഴിഞ്ഞതുമായ ഭക്ഷണസാധനങ്ങൾ ഭക്ഷ്യസുരക്ഷാ വിഭാഗം പിടിച്ചെടുത്തു. ഓഗസ്റ്റ് 27ന് സംസ്ഥാനത്തെ വിവിധ സർക്കാർ, സ്വകാര്യ മെഡിക്കൽ കോളേജുകളിലെ 34 ഹോസ്റ്റലുകളിൽ നടത്തിയ മിന്നൽ പരിശോധനയിലാണ് ലംഘനങ്ങൾ കണ്ടെത്തിയത്.

സംഭവത്തിൽ ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥർ കാരണം കാണിക്കൽ നോട്ടീസ് നൽകി. കാലാവധി കഴിഞ്ഞ ഭക്ഷണപദാർഥങ്ങളുടെ ഉപയോഗം, ലേബലിംഗിലെ ക്രമക്കേടുകൾ തുടങ്ങി നിരവധി ലംഘനങ്ങളാണ് പരിശോധനയിൽ കണ്ടെത്തിയത്. ഒരു കാന്റീന്റെ അടുക്കളയിൽ നിന്ന് മാത്രം കാലാവധി കഴിഞ്ഞ ഏഴ് കിലോ റവയും എട്ട് ലിറ്റർ പാലും പിടിച്ചെടുത്തിട്ടുണ്ട്.

വിദ്യാർത്ഥികളുടെ ആരോഗ്യത്തിന് ഭീഷണിയാകുന്ന രീതിയിൽ പ്രവർത്തിക്കുന്ന ഇത്തരം സ്ഥാപനങ്ങൾക്കെതിരെ കർശന നടപടി തുടരുമെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് അറിയിച്ചു.