പ്രതിപക്ഷ ഉപനേതാവ് പദവിയെ ചൊല്ലി എൽ.ഡി.എഫിൽ സി.പി.ഐ-സി.പി.ഐ.എം തർക്കം കൂടുതൽ രൂക്ഷമാകുന്നു. പാർട്ടിയുടെ ന്യായമായ ആവശ്യം അംഗീകരിച്ചില്ലെങ്കിൽ സി.പി.ഐ ഇനിയും മൗനം പാലിക്കില്ലെന്ന് ജനറൽ സെക്രട്ടറി ഡി. രാജ വ്യക്തമാക്കി.