
തിരുവനന്തപുരം : അമൃതം പൊടി പാക്കറ്റിൽ ചത്ത പല്ലിയെ കണ്ടെത്തിയതായി പരാതി. വെള്ളനാട് ചാങ്ങ സ്വദേശി വൈഷ്ണവിയാണ് പരാതിയുമായി രംഗത്തെത്തിയത്. ചാങ്ങയിലെ അങ്കണവാടിയിൽ നിന്ന് വാങ്ങിയ അമൃതം പൊടി പാക്കറ്റ് തുറന്നപ്പോഴാണ് ചത്ത പല്ലിയെ കണ്ടത്. കാട്ടാക്കട ആമച്ചലിൽ പ്രവർത്തിക്കുന്ന ലൈസൻസുള്ള പ്രകൃതി ന്യൂട്രിമിക്സ് എന്ന സ്ഥാപനത്തിന്റെ പേരിൽ പുറത്തിറക്കിയ അമൃതം പൊടിയിലാണ് പല്ലിയെ കണ്ടെത്തിയത്.