
തിരുവനന്തപുരം : മൂങ്ങോട് മധ്യവയസ്കനെ ആയുധങ്ങളുമായി ആക്രമിച്ച കേസിൽ മൂന്നുപേരെ കല്ലമ്പലം പോലീസ് അറസ്റ്റ് ചെയ്തു. മൂങ്ങോട് പാണന്റെവിള സ്വദേശികളായ ജോസ് പോൾ (42), ജോൺ പോൾ (40), വെമ്പാലോട് സ്വദേശി റിജിൻ (40) എന്നിവരാണ് പിടിയിലായത്.
മൂങ്ങോട് സ്വദേശി ജോബി (51) ആണ് ആക്രമിക്കപ്പെട്ടത്. കഴിഞ്ഞ ദിവസം ഒറ്റൂർ മൂങ്ങോട് സെന്റ് സെബാസ്റ്റ്യൻ പള്ളിക്ക് സമീപമായിരുന്നു സംഭവം. ഓണാഘോഷ പരിപാടികൾ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന ജോബിയെ മുൻവൈരാഗ്യത്തെ തുടർന്ന് പ്രതികൾ തടഞ്ഞുനിർത്തി മാരകായുധങ്ങൾ ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു.
ആക്രമണത്തിൽ കൈയ്ക്കും കാലിനും ഗുരുതരമായി പരിക്കേറ്റ ജോബിയെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വർക്കല ഡിവൈഎസ്പി രമേശ് കുമാറിന്റെ നിർദേശപ്രകാരം കല്ലമ്പലം സിഐ ദീപു, എസ്ഐ ഹരി, സിവിൽ പോലീസ് ഓഫീസർ സമ്പത്ത് എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.