Banner Ads

ലോകമലയാളികൾക്ക് ഓണാശംസ നേർന്ന്; പ്രധാനമന്ത്രി നരേന്ദ്ര മോദിയും രാഷ്ട്രപതി ദ്രൗപതി മുർമുവും

ദില്ലി : ലോകമെമ്പാടുമുള്ള മലയാളി സമൂഹത്തിന് ഓണാശംസകൾ നേർന്ന് രാഷ്ട്രപതി ദ്രൗപതി മുർമുവും പ്രധാനമന്ത്രി നരേന്ദ്ര മോദിയും.  എക്‌സിലൂടെയാണ് ഇരുവരും ആശംസകൾ പങ്കുവെച്ചത്.

സന്തോഷത്തിന്റെയും ഒത്തൊരുമയുടെയും സമൃദ്ധിയുടെയും മനോഭാവത്തിന് കൂടുതൽ കരുത്തുപകരട്ടെയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ആശംസിച്ചു. വിളവെടുപ്പ് ഉത്സവമായ ഓണം സാഹോദര്യത്തിന്റെയും സമാധാനത്തിന്റെയും സന്ദേശമാണ് നൽകുന്നതെന്ന് രാഷ്ട്രപതി ദ്രൗപതി മുർമു എക്‌സിൽ കുറിച്ചു.