Banner Ads

എൻഐഎ ഓഫീസറായി ജയസൂര്യ; മാസ്സ് ആക്ഷൻ ത്രില്ലർ ഓപ്പറേഷൻ ത്രാൾ ടീസർ പുറത്ത്

ജയസൂര്യയെ നായകനാക്കി രതീഷ് വേഗ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ പാൻ ഇന്ത്യൻ ചിത്രം ഓപ്പറേഷൻ ത്രാൾന്റെ ടീസർ പുറത്തിറങ്ങി. എൻഐഎ ഉദ്യോഗസ്ഥനായി ജയസൂര്യ എത്തുന്ന ചിത്രം മാസ്സ്, ആക്ഷൻ ത്രില്ലർ വിഭാഗത്തിൽപ്പെട്ടതാണെന്ന വ്യക്തമായ സൂചനയാണ് ടീസർ നൽകുന്നത്.

സംഗീത സംവിധായകനായ രതീഷ് വേഗ ആദ്യമായി സംവിധാനവും തിരക്കഥയും നിർവഹിക്കുന്ന ചിത്രമാണിത്. ഗുഡ്‌വിൽ എന്റർടെയിൻമെന്റ്സിന്റെ ബാനറിൽ ജോബി ജോർജാണ് ചിത്രം നിർമ്മിക്കുന്നത്. ലോക മനസാക്ഷിയെ ഞെട്ടിച്ച കശ്മീരിലെ കോൺവോയ് ആക്രമണവും അതിനെത്തുടർന്നുള്ള രഹസ്യ അന്വേഷണങ്ങളുമാണ് ചിത്രത്തിന്റെ പ്രധാന പ്രമേയം.

എൻഐഎ ഉദ്യോഗസ്ഥനായ ഹർഷവർദ്ധൻ എന്ന കഥാപാത്രത്തെയാണ് ജയസൂര്യ അവതരിപ്പിക്കുന്നത്. തൻ്റെ അഭിനയ ജീവിതത്തിലെ ഏറ്റവും ആവേശകരവും വെല്ലുവിളി നിറഞ്ഞതുമായ കഥാപാത്രമാണിതെന്ന് ജയസൂര്യ പറഞ്ഞു. ജയസൂര്യയ്ക്ക് പുറമെ സായ് കുമാർ, സിദ്ദിഖ്, ആൻസൺ പോൾ, നന്ദു, റിഥിക സിങ്, വിനയ റായ്, അമൈര ദസ്തർ എന്നിവരും പ്രധാന താരങ്ങളാണ്.

തൃശൂർ പൂരം എന്ന ചിത്രത്തിന് തിരക്കഥയൊരുക്കിയ രതീഷ് വേഗ സംഗീത സംവിധാനത്തിന് പുറമെ സംവിധായകന്റെ തൊപ്പി അണിയുന്ന അപൂർവ്വ നിമിഷത്തിനാണ് ഓപ്പറേഷൻ ത്രാൾ സാക്ഷ്യം വഹിക്കുന്നത്. വലിയ ക്യാൻവാസിൽ ഒരുങ്ങുന്ന ചിത്രം രാജ്യത്തെ മുഴുവൻ പ്രേക്ഷകരിലേക്കും എത്തുന്ന രീതിയിലാണ് അണിയറപ്രവർത്തകർ തയ്യാറാക്കിയിരിക്കുന്നത്.

സംഗീതവും പശ്ചാത്തല സംഗീതവും ഒരുക്കുന്നത് സംവിധായകൻ രതീഷ് വേഗ തന്നെയാണ്. ഛായാഗ്രഹണം: നജോസ്, എഡിറ്റിംഗ്: ഷഫീഖ് വി ബി, മേക്കപ്പ് & കോസ്റ്റ്യൂം: റോണക്സ് സേവ്യർ, സമീറ സനീഷ്, സരിത ജയസൂര്യ, സൗണ്ട് ഡിസൈൻ & മിക്സിംഗ്: വിക്കി, എം ആർ രാജാകൃഷ്ണൻ, കോ പ്രൊഡ്യൂസർ: സുനിമോൾ ജോബി