Banner Ads

പെരുമ്പാവൂരിൽ ടോറസ് ലോറി കയറിയിറങ്ങി ഏഴ് വയസ്സുകാരന് ദാരുണാന്ത്യം

കൊച്ചി: പെരുമ്പാവൂർ നെടുങ്ങപ്രയിൽ ടോറസ് ലോറി കയറിയിറങ്ങി ഏഴ് വയസ്സുകാരൻ മരിച്ചു. പെരുമ്പാവൂർ സ്വദേശി ജോഷ്വാ ബേസിലാണ് അപകടത്തിൽ ദാരുണമായി കൊല്ലപ്പെട്ടത്.

പിതാവിനോടൊപ്പം കടയിൽ പോയി മടങ്ങിവരുന്ന വഴിയാണ് അപകടമുണ്ടായത്. ടോറസ് ലോറി അമിതവേഗതയിലായിരുന്നുവെന്ന് നാട്ടുകാർ ആരോപിച്ചു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്