
ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രിയായിരുന്ന പണ്ഡിറ്റ് ജവഹർലാൽ നെഹ്‌റു ആലപ്പുഴ സന്ദർശിച്ചതുമായി ഈ വള്ളംകളിക്ക് ബന്ധമുണ്ട്. ……
കോട്ടയത്തുനിന്നും ആലപ്പുഴയിലേക്കുള്ള അദ്ദേഹത്തിന്റെ ജലയാത്രയ്ക്കായി ഒരുക്കിയ സ്വീകരണത്തിന്റെ ഭാഗമായി നടന്ന മത്സരത്തിൽ ‘നടുഭാഗം ചുണ്ടൻ’ വിജയിച്ചു. ഈ മത്സരത്തിൽ ആകൃഷ്ടനായ നെഹ്‌റുജി ഡൽഹിയിലേക്ക് മടങ്ങിയ ശേഷം വെള്ളിയിൽ തീർത്ത ചുണ്ടൻ വള്ളത്തിന്റെ മാതൃകയിലുള്ള ഒരു ട്രോഫി സമ്മാനിക്കുകയുണ്ടായി. പിന്നീട് ഈ ട്രോഫിയാണ് വിജയികൾക്ക് നൽകിത്തുടങ്ങിയത്. … ….
നൂറിലധികം അടി നീളമുള്ള ചുണ്ടൻ വള്ളങ്ങളുടെ മത്സരമാണ് ഇതിലെ ഏറ്റവും വലിയ ആകർഷണം. നൂറിലധികം തുഴച്ചിൽക്കാർ ഒരേ താളത്തിൽ വഞ്ചിപ്പാട്ടിന്റെ അകമ്പടിയോടെ തുഴഞ്ഞുനീങ്ങുന്ന കാഴ്ച കാണാൻ ലക്ഷക്കണക്കിന് ആളുകളാണ് പുന്നമടക്കായൽ തീരത്ത് എത്തിച്ചേരുന്നത്…….
ചുണ്ടൻ വള്ളങ്ങൾക്ക് പുറമേ ഇരുട്ടുകുത്തി, വെപ്പ്, ചുരുളൻ, ഓടി തുടങ്ങിയ വിവിധ വിഭാഗത്തിലുള്ള വള്ളങ്ങളുടെ മത്സരങ്ങളും ഈ ജലോത്സവത്തിന്റെ ഭാഗമായി നടക്കാറുണ്ട്…..
ഈ വർഷത്തെ വള്ളംകളിയോടനുബന്ധിച്ച് ആലപ്പുഴ ജില്ലയിൽ ആഗസ്റ്റ് 22-ന് പ്രാദേശിക അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ജില്ലയിലെ ജനങ്ങളുടെ പങ്കാളിത്തവും ആഘോഷങ്ങളും മുൻനിർത്തിയാണ് ഈ അവധി. അതേസമയം, മുൻകൂട്ടി നിശ്ചയിച്ചിട്ടുള്ള പൊതുപരീക്ഷകൾക്ക് യാതൊരു മാറ്റവുമില്ല എന്ന് ഔദ്യോഗികമായി അറിയിച്ചിട്ടുണ്ട്.
കേരളത്തിന്റെ മാതൃകാപരമായ കൂട്ടായ്മയുടെയും ആഘോഷത്തിന്റെയും പ്രതീകമായ നെഹ്‌റു ട്രോഫി വള്ളംകളി ഓരോ മലയാളിക്കും അഭിമാനകരമായ ഒരു കായിക മാമാങ്കമാണ്……
സിന്ധു രാജീവ്