Banner Ads

കലാവൈകൃതമാണ് പുലിക്കളിയെന്ന് വി കെ ശ്രീരാമന്‍; ബോഡി ഷെയിമിംഗ് എന്ന് വിമർശനം.

പ്രശസ്ത നടനും സാംസ്കാരിക പ്രവർത്തകനുമായ വി.കെ. ശ്രീരാമൻ തൃശൂരിന്റെ തനത് നാടോടി കലാരൂപമായ പുലിക്കളിക്കെതിരെ നടത്തിയ പരാമർശങ്ങൾ വലിയ വിവാദങ്ങൾക്കും വിമർശനങ്ങൾക്കും വഴിവെച്ചിരിക്കുകയാണ്. പുലിക്കളി എന്നത് കണ്ടാൽ അറപ്പും ഓക്കാനവും വരുന്ന ഒരു കലാവൈകൃതമാണെന്നായിരുന്നു അദ്ദേഹത്തിന്റെ സോഷ്യൽ മീഡിയ പ്രതികരണം. പരാമർശം പുറത്തുവന്നതിന് പിന്നാലെ സോഷ്യൽ മീഡിയയിലും സാംസ്കാരിക രംഗത്തും ഇതിനെതിരെ കടുത്ത പ്രതിഷേധമാണ് ഉയർന്നുകൊണ്ടിരിക്കുന്നത്.