Banner Ads

കെഎസ്ആർടിസിയും ബൈക്കും കൂട്ടിയിടിച്ച്; യുവാവിന് ദാരുണാന്ത്യം

തിരുവനന്തപുരം : പാലോട് കെഎസ്ആർടിസി ബസും ബൈക്കും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു. പേരയം മീൻമുട്ടി ചൂടൽ മഞ്ചു സദനത്തിൽ കിരൺ (24) ആണ് മരിച്ചത്. ഉച്ചയ്ക്ക് 1.30ഓടെ ചൂടൽ ജങ്ഷനിലായിരുന്നു അപകടം.

നെടുമങ്ങാട്ടുനിന്ന് പനവൂർ ആനകുളം വഴി പാലോട്ടേക്ക് വരികയായിരുന്ന ബസും കിരൺ സഞ്ചരിച്ചിരുന്ന ബൈക്കും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ബൈക്ക് പൂർണമായും തകർന്നു. മൃതദേഹം പാലോട് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. സംഭവത്തിൽ പാലോട് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.