Banner Ads

കാണാതായ ഏഴാം ക്ലാസുകാരൻ ബിലാലിന്റെ മൃതദേഹം കായലിൽ കണ്ടെത്തി

കൊല്ലം: കരുനാഗപ്പള്ളിയിൽനിന്ന് കാണാതായ ഏഴാം ക്ലാസ് വിദ്യാർഥി മുഹമ്മദ് ബിലാലിന്റെ (13) മൃതദേഹം കണ്ടെത്തി. കൊതുമുക്ക് പാലത്തിനടിയിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. കഴിഞ്ഞ ശനിയാഴ്ച കൂട്ടുകാരനൊപ്പം കളിക്കാനായി വീട്ടിൽനിന്നിറങ്ങിയ പടനായർകുളങ്ങര തെക്ക് അറയ്ക്കൽ വീട്ടിൽ നൗഷാദ്–ഷെമീമ ദമ്പതികളുടെ മകനായ ബിലാലിനെ പിന്നീട് കാണാതാവുകയായിരുന്നു.

കന്നേറ്റി കായൽത്തീരത്തുനിന്ന് കുട്ടിയുടെ സൈക്കിളും ചെരുപ്പും വസ്ത്രങ്ങളും കണ്ടെത്തിയതിനെത്തുടർന്ന് ഫയർഫോഴ്സും എൻ.ഡി.ആർ.എഫും പോലീസും ചേർന്നാണ് പ്രദേശത്ത് വ്യാപക തെരച്ചിൽ നടത്തിയത്. തുടർന്നാണ് തിങ്കളാഴ്ച രാവിലെയോടെ പാലത്തിനടിയിൽനിന്ന് മൃതദേഹം കണ്ടെടുത്തത്