
കണ്ണൂർ: കണ്ണൂർ പയ്യന്നൂർ കരിവള്ളൂരിൽ യുവതിയെയും അമ്മയെയും ഭർത്താവ് പെട്രോളൊഴിച്ച് തീ കൊളുത്തി കൊലപ്പെടുത്താൻ ശ്രമിച്ചു. കുക്കാനം സ്വദേശി പ്രജീഷ (പ്രജിഷ), അമ്മ പത്മിനി എന്നിവർക്കാണ് ആക്രമണത്തിൽ ഗുരുതരമായി പൊള്ളലേറ്റത്. ഇരുവരെയും കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സംഭവത്തിൽ പ്രജീഷയുടെ ഭർത്താവായ സനൽകുമാറിനും പൊള്ളലേറ്റിട്ടുണ്ട്. ഇയാൾ പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ വരമ്പത്തുനിന്ന് അകന്നു കഴിയുകയായിരുന്ന പ്രജീഷയുടെ വീട്ടിൽ ഇന്നലെ രാത്രിയോടെയാണ് സനൽകുമാർ എത്തിയത്.
തുടർന്ന് കയ്യിൽ കരുതിയ പെട്രോൾ ഇരുവരുടെയും മേലൊഴിച്ച് തീ കൊളുത്തുകയായിരുന്നു. പ്രജീഷ കുടുംബകോടതിയിൽ വിവാഹമോചന ഹർജി നൽകിയതിലുള്ള വിരോധമാണ് ആക്രമണത്തിന് കാരണമെന്ന് പയ്യന്നൂർ പോലീസ് വ്യക്തമാക്കി. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.