
കോഴിക്കോട് : മദ്യലഹരിയിൽ മകൻ അച്ഛനെ തലയ്ക്കടിച്ചുകൊന്നു. വെള്ളിപ്പറമ്പിൽ രാത്രി 12.45ഓടെയാണ് സംഭവം. വെള്ളിപ്പറമ്പ് സ്വദേശി ശശിധരൻ (64) ആണ് മരിച്ചത്. സംഭവത്തിൽ മകൻ അഭിരാമിനെ (29) പോലീസുകാർ വീട്ടിൽ നിന്ന് അറസ്റ്റ് ചെയ്തു. വീടിനകത്ത് ഇരുന്ന് മദ്യപിക്കുന്നത് ശശിധരൻ ചോദ്യം ചെയ്തതാണ് ആക്രമണത്തിന് കാരണം.
തുടർന്ന് ശശിധരനെ ക്രൂരമായി മർദ്ദിച്ച അഭിരാം മരപ്പട്ടിക ഉപയോഗിച്ച് തലയ്ക്കടിക്കുകയായിരുന്നു. അഭിരാം വീട്ടിൽ സ്ഥിരം പ്രശ്നമുണ്ടാക്കുന്ന ആളാണെന്ന് പോലീസ് പറഞ്ഞു. സംഭവത്തിൽ പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.