
തിരുവനന്തപുരം: സ്കൂളുകളിലെ ഓണാഘോഷ ദിനത്തിൽ വിദ്യാർഥികൾക്ക് ആഗ്രഹപ്രകാരം ഇഷ്ടമുള്ള വസ്ത്രങ്ങൾ ധരിച്ചെത്താൻ അനുമതി. വരുന്ന ആഗസ്റ്റ് 21-ന് നടക്കുന്ന ആഘോഷങ്ങളോടനുബന്ധിച്ച് കുട്ടികൾക്ക് യൂണിഫോമിൽ ഇളവ് നൽകാനാണ് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം.
ഓണാഘോഷ വേളകളിൽ സന്തോഷത്തോടെ പങ്കുചേരുന്നതിനായി വിദ്യാർഥികൾക്ക് യൂണിഫോമിന് പകരം സ്വന്തം താല്പര്യപ്രകാരമുള്ള ആഘോഷവസ്ത്രങ്ങൾ ധരിക്കാവുന്നതാണ്. ഇതുസംബന്ധിച്ച് സ്കൂളുകൾക്ക് ആവശ്യമായ നിർദ്ദേശങ്ങൾ പുറപ്പെടുവിക്കാൻ പൊതുവിദ്യാഭ്യാസ ഡയറക്ടറെ ചുമതലപ്പെടുത്തിയിട്ടുണ്ട്.