
ആഗ്ര : ഉത്തർപ്രദേശിലെ ആഗ്രയിൽ കുടുംബതർക്കത്തെ തുടർന്ന് 11 മാസം മാത്രം പ്രായമുള്ള മകളെ യമുനാ നദിയിലേക്ക് വലിച്ചെറിഞ്ഞ് പിതാവ്. ആഗ്ര സ്വദേശിയായ റിങ്കു എന്നയാളാണ് പിഞ്ചുകുഞ്ഞിനോട് ക്രൂരത കാട്ടിയത്. തുടർന്ന് ഭാര്യയേയും നദിയിലേക്ക് തള്ളിയിടാൻ ശ്രമിച്ചെങ്കിലും നാട്ടുകാർ തക്കസമയത്ത് ഇടപെട്ട് യുവതിയെ രക്ഷപ്പെടുത്തുകയായിരുന്നു.
വെള്ളിയാഴ്ചയാണ് സംഭവം. മോട്ടോർ സൈക്കിളിൽ യമുനാ പാലത്തിന് മുകളിലെത്തിയ കുടുംബം അവിടെവെച്ച് വാക്കേറ്റത്തിലേർപ്പെടുകയായിരുന്നു. തുടർന്ന് റിങ്കു കുഞ്ഞിനെ നദിയിലേക്ക് വലിച്ചെറിയുകയായിരുന്നു.