
കൊല്ലം : കൊല്ലം ഓച്ചിറയിൽ നഴ്സിങ് വിദ്യാർത്ഥി ജീവനൊടുക്കി. കുലശേഖരപുരം ആദിനാട് തെക്ക് സ്വദേശിയായ അഹമ്മദ് നജാദാണ് (20) മരിച്ചത്. ഓച്ചിറ പരബ്രഹ്മ നഴ്സിങ് കോളേജിലെ നാലാം സെമസ്റ്റർ ബി എസ് സി നഴ്സിങ് വിദ്യാർത്ഥിയായിരുന്നു.
കോളേജിലെ അധ്യാപകരിൽ നിന്നുണ്ടായ മാനസിക പീഡനമാണ് നജാദിന്റെ ആത്മഹത്യയ്ക്ക് കാരണമെന്ന് സഹപാഠികളും സുഹൃത്തുക്കളും ആരോപിച്ചു. മരണത്തിന് കാരണക്കാരായ അധ്യാപകർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് എസ്എഫ്ഐയുടെ നേതൃത്വത്തിൽ കോളേജിലേക്ക് പ്രതിഷേധ മാർച്ച് നടത്തി. മൃതദേഹം പോസ്റ്റ്‌മോർട്ടം നടപടികൾക്കായി മാറ്റി.