
കോഴിക്കോട് : ചാലിയാർ പുഴയിൽ മാവൂർ മണന്തലക്കടവിന് സമീപം തോണി മറിഞ്ഞ് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. മാവൂർ സ്വദേശി ബാസിൽ (23) ആണ് മരിച്ചത്. രാവിലെ മുതൽ ഫയർഫോഴ്സിന്റെ സ്കൂബ ടീം നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്താനായത്.
ചൊവ്വാഴ്ച അർദ്ധരാത്രി 12.30ഓടെ മീൻ പിടിക്കാൻ പോയപ്പോഴാണ് അപകടമുണ്ടായത്. മണന്തലക്കടവിന് സമീപം പൂളക്കോട് ഭാഗത്തുവെച്ച് ഇവർ സഞ്ചരിച്ചിരുന്ന തോണി തലകീഴായി മറിയുകയായിരുന്നു. തോണിയിലുണ്ടായിരുന്ന മറ്റ് രണ്ടുപേർ നീന്തി രക്ഷപ്പെട്ടെങ്കിലും ബാസിലിന് രക്ഷപ്പെടാനായില്ല.