Banner Ads

അർജുൻ ആയങ്കിയുടെ ഫോൺ ഷൂറാക്കിൽ നിന്ന് കണ്ടെത്തി; ശാസ്ത്രീയ പരിശോധനയ്ക്ക് ഫൊറൻസിക് ലാബിലേക്ക്

കണ്ണൂർ : പോലീസിനെയും ആഭ്യന്തരമന്ത്രിയെയും വെല്ലുവിളിച്ച് സോഷ്യൽ മീഡിയയിൽ പോസ്റ്റുകളിടാൻ ഉപയോഗിച്ച അർജുൻ ആയങ്കിയുടെ മൊബൈൽ ഫോൺ കണ്ടെത്തി. അർജുൻ ആയങ്കിയെ പിടികൂടിയ അഭിഭാഷകയുടെ അപ്പാർട്ട്മെന്റിന് സമീപത്തെ ഷൂറാക്കിൽ ഒളിപ്പിച്ച നിലയിലാണ് ഫോൺ കണ്ടെത്തിയത്.

ഫേസ്ബുക്കിലൂടെ വെല്ലുവിളിച്ചത് താൻ തന്നെയാണെന്ന് അർജുൻ ആയങ്കി മൊഴി നൽകിയിരുന്നു. ഒളിവിൽ കഴിഞ്ഞ സമയങ്ങളിൽ വിവിധയിടങ്ങളിൽ നിന്നുള്ള വൈഫൈ നെറ്റ്‌വർക്കുകൾ ഉപയോഗിച്ചാണ് അക്കൗണ്ട് കൈകാര്യം ചെയ്തതെന്നും മൊഴിയിലുണ്ട്.

ഫോൺ ശാസ്ത്രീയ പരിശോധനയ്ക്കായി ഫൊറൻസിക് ലാബിലേക്ക് അയക്കും. അതേസമയം ആയങ്കിക്കെതിരെ കാപ്പ ചുമത്താനുള്ള കേസ് റിപ്പോർട്ട് പോലീസ് കമ്മീഷണർക്ക് കൈമാറി.