Banner Ads

സഞ്ചാരികൾക്ക് സന്തോഷവാർത്ത! പൊൻമുടി നാളെ മുതൽ വീണ്ടും തുറക്കും; പ്രവേശനം പുനസ്ഥാപിച്ച് വനംവകുപ്പ്

തിരുവനന്തപുരം : സഞ്ചാരികൾക്ക് സന്തോഷവാർത്ത. പ്രതികൂല കാലാവസ്ഥയെ തുടർന്ന് അടച്ചിട്ടിരുന്ന പൊൻമുടി ഇക്കോ ടൂറിസം നാളെ (12/08/2026) രാവിലെ മുതൽ വീണ്ടും തുറന്നു പ്രവർത്തിക്കുമെന്ന് വനംവകുപ്പ് അധികൃതർ അറിയിച്ചു.

കനത്ത മഴയും പ്രതികൂല കാലാവസ്ഥയും കാരണം വിനോദസഞ്ചാരികളുടെ സുരക്ഷ മുൻനിർത്തിയാണ് ഏതാനും ദിവസങ്ങളായി പൊൻമുടിയിലേക്ക് പ്രവേശനം വിലക്കിയിരുന്നത്. നിലവിൽ കാലാവസ്ഥ മെച്ചപ്പെട്ട സാഹചര്യത്തിലാണ് വീണ്ടും തുറക്കാൻ തീരുമാനിച്ചത്.