Banner Ads

മുതലപ്പൊഴിയിൽ വീണ്ടും അലംഭാവം; പുലർച്ചെ അഞ്ചരയ്ക്ക് തുടങ്ങേണ്ട തിരച്ചിൽ വൈകുന്നു, കോസ്റ്റ് ഗാർഡും പോലീസും എത്തിയില്ല

തിരുവനന്തപുരം : മുതലപ്പൊഴിയിൽ വള്ളം മറിഞ്ഞ് കാണാതായ മത്സ്യത്തൊഴിലാളിയെ കണ്ടെത്താനുള്ള തിരച്ചിൽ ദൗത്യത്തിൽ അധികൃതരുടെ ഭാഗത്തുനിന്ന് വീണ്ടും ഗുരുതര വീഴ്ച.

മത്സ്യത്തൊഴിലാളികളെ ഉൾപ്പെടുത്തി പുലർച്ചെ അഞ്ചരയ്ക്ക് തിരച്ചിൽ ആരംഭിക്കുമെന്ന് മന്ത്രി ഉറപ്പുനൽകിയിരുന്നെങ്കിലും ഉദ്യോഗസ്ഥർ എത്താതിരുന്നതിനെ തുടർന്ന് ദൗത്യം വൈകുകയാണ്.

തദ്ദേശീയരായ മത്സ്യത്തൊഴിലാളികൾ പുലർച്ചെ തന്നെ സ്ഥലത്തെത്തിയെങ്കിലും കോസ്റ്റ് ഗാർഡിന്റെയും കോസ്റ്റൽ പോലീസിന്റെയും ഉദ്യോഗസ്ഥർ എത്താതിരുന്നതാണ് തിരച്ചിൽ ആരംഭിക്കാൻ തടസ്സമായത്.

തിരച്ചിലിലെ വൈകൽ ചൂണ്ടിക്കാട്ടി കാണാതായ ഷിജിന്റെ കുടുംബം റോഡ് ഉപരോധിച്ചതിനെ തുടർന്ന് മന്ത്രി സിപി ജോൺ നേരിട്ടെത്തിയാണ് പ്രക്ഷോഭകരെ അനുനയിപ്പിച്ചത്. മത്സ്യത്തൊഴിലാളികളെക്കൂടി ഉൾപ്പെടുത്തി തിരച്ചിൽ ഊർജ്ജിതമാക്കുമെന്ന മന്ത്രിയുടെ ഉറപ്പാണ് ഇപ്പോൾ പാഴ്വാക്കായിരിക്കുന്നത്.