Banner Ads

കടലിൽ കണ്ണീരായി തിരച്ചിൽ; മുതലപ്പൊഴിയിലും നീണ്ടകരയിലും കാണാതായവർക്കായി തിരച്ചിൽ ഊർജ്ജിതമാക്കി

തിരുവനന്തപുരം : മുതലപ്പൊഴിയിലും കൊല്ലം നീണ്ടകരയിലും വള്ളം മറിഞ്ഞ് കടലിൽ കാണാതായ മത്സ്യത്തൊഴിലാളികൾക്കായുള്ള തിരച്ചിൽ ഊർജ്ജിതമാക്കി. കൂടുതൽ വള്ളങ്ങളും മത്സ്യത്തൊഴിലാളികളെയും പങ്കാളികളാക്കിയാണ് ഇന്നത്തെ തിരച്ചിൽ പുരോഗമിക്കുന്നത്.

കാണാതായ ഷിജിൻ, ജോൺ മത്യാസ് എന്നിവർക്കായുള്ള തെരച്ചിലാണ് ഊർജ്ജിതമാക്കുന്നത്. ഷിജിന്റെ കുടുംബവുമായി മന്ത്രി നടത്തിയ ചർച്ചയ്ക്ക് പിന്നാലെയാണ് തീരുമാനം. കൊല്ലം നീണ്ടകരയിൽ വള്ളം മറിഞ്ഞ് കാണാതായ ഗൗതം കൃഷ്ണനായുള്ള തെരച്ചിൽ ഒൻപതാം ദിവസവും തുടരുകയാണ്.

ഇന്നലെ കൂടുതൽ സംവിധാനങ്ങൾ എത്തിച്ച് പരിശോധന നടത്തിയെങ്കിലും ഫലമുണ്ടായിരുന്നില്ല. ഇടവിട്ടു പെയ്യുന്ന കനത്ത മഴയും കടൽ പ്രക്ഷുബ്ധമായതും ശക്തമായ അടിയൊഴുക്കും തിരച്ചിൽ ദൗത്യത്തിന് വലിയ വെല്ലുവിളി സൃഷ്ടിക്കുന്നുണ്ട്.