
തൃശ്ശൂർ: കുന്നംകുളം പാറേമ്പാടത്ത് നിയന്ത്രണം വിട്ട സ്വകാര്യ ബസ് നിരനിരയായി വാഹനങ്ങളിലിടിച്ച് വൻ അപകടം. അപകടത്തിൽ ഒരു വിദ്യാർത്ഥിനി മരിക്കുകയും എട്ടുപേർക്ക് പരിക്കേൽക്കുകയും ചെയ്തു. പരിക്കേറ്റവരിൽ രണ്ടുപേരുടെ നില ഗുരുതരമാണ്. വിദ്യാർത്ഥിനിയായ റിയാ ഫാത്തിമയാണ് അപകടത്തിൽ കൊല്ലപ്പെട്ടത്.
കുറ്റിപ്പുറം – തൃശൂർ റൂട്ടിലോടുന്ന സ്വകാര്യ ബസ്സാണ് അപകടമുണ്ടാക്കിയത്. നിയന്ത്രണം വിട്ട ബസ് കാർ, ഓട്ടോറിക്ഷ, ബൈക്ക് എന്നിവയടക്കം റോഡിലുണ്ടായിരുന്ന അഞ്ച് വാഹനങ്ങളിലേക്ക് ഇടിച്ചുകയറുകയായിരുന്നു.