Banner Ads

നരേന്ദ്ര മോദിയുടെ വീഡിയോ നീക്കം ചെയ്ത സംഭവം; മാർക്ക് സക്കർബർഗ് മാപ്പ് പറയണം, മെറ്റയ്ക്ക് പാർലമെന്ററി സമിതിയുടെ മുന്നറിയിപ്പ്

ന്യൂഡൽഹി : പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വീഡിയോ നീക്കം ചെയ്ത സംഭവത്തിൽ മെറ്റയുടെ സിഇഒ മാർക്ക് സക്കർബർഗ് മാപ്പ് പറയണമെന്ന് പാർലമെന്ററി സമിതി. ഐടി പാർലമെന്ററി സ്റ്റാൻഡിംഗ് കമ്മിറ്റിയാണ് നിലപാടുമായി രംഗത്തെത്തിയത്.

വീഡിയോ നീക്കം ചെയ്തതിന് ഉത്തരവാദികളായ ജീവനക്കാർക്കെതിരെ കർശന നടപടിയെടുക്കണമെന്നും അല്ലാത്തപക്ഷം സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾക്ക് ഐടി നിയമപ്രകാരം ലഭിക്കുന്ന നിയമപരിരക്ഷ നീക്കം ചെയ്യുമെന്നും സമിതി മുന്നറിയിപ്പ് നൽകി. അതേസമയം മെറ്റയുടെ പബ്ലിക് പോളിസി മേധാവി ഐടി സെക്രട്ടറിയെ നേരിൽ കണ്ട് വിശദീകരണം നൽകിയതായാണ് വിവരം.